Upcoming Events      

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

   
 

 ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ ഏറ്റവും വലിയ അനുഗ്രഹവും ശാപവും ഒന്നായതില്‍   അതിശയിക്കാനില്ല, ഇന്റര്‍നെറ്റ് എന്ന വിശാല ലോകം. ലോകത്തിന്‍റെ ഓരോ നിമിഷത്തെയും കീഴടക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. എന്തെങ്കിലും സംശയങ്ങള്‍ വന്നാല്‍ പുസ്തകങ്ങളെയോ, അധ്യാപകരെയോ  ആശ്രയിക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ വെറുമൊരു ക്ലിക്കില്‍ അറിവുകള്‍ കണ്മുന്‍പില്‍, ഏതു തിരഞ്ഞെടുക്കണം എന്നതുമാത്രമാണ് ആകെയുള്ള സംശയം. ഒരുപാടു ഗുണകണങ്ങള്‍ വാഴ്ത്തിപ്പടാനുള്ള  ഇന്റര്‍നെറ്റ് എന്നത് ഒരുപാട് കെണികള്‍  ഒളിപ്പിച്ചു വെച്ച് വെളുക്കെചിരിക്കുന്ന രാക്ഷസനാണ് എന്ന്  കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മനസ്സിലാക്കുന്നില്ല.  അറിഞ്ഞും അറിയാതെയും വേള്‍ഡ് വൈട് വെബിന്റെ ചതിക്കുഴികളില്‍പെടുന്നവര്‍  എന്നിയലോതുങ്ങില്ല.   ഏതെങ്കിലും അബദ്ധം സംഭാവിക്കുമ്പോഴാവും പ്രശ്നങ്ങലെക്കുറിച്ചു  ബോധവാന്മാരാവുക. ഇതിനൊക്കെ പ്രധാന കാരണം ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് വ്യക്തമായ ധാരണകളില്ലത്തതാണ്.  സൈബര്‍  ബുള്ളിയിങ്ങ്, സെക്സിടിംഗ്  തുടങ്ങി സൈബര്‍ ലോകത്തെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങള്‍ ഒരുപാടു ഉണ്ട്‌.  ഇന്റര്‍നെറ്റ് ആദ്യമായി ഉപയോഗിക്കുന്ന ആളിനും റെഗുലര്‍ യുസര്‍ക്കും ഒരുപോലെ കുഴപ്പങ്ങള്‍ ഉണ്ടാവാം.  ചാറ്റിങ്, ഹാക്കിങ്ങ്, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്  സൈറ്റുകളിലൂടെ പണം തട്ടിയെടുക്കല്‍ തുടങ്ങി സൈബര്‍  ക്രൈം പലതരത്തില്‍. അനുവാദമില്ലാതെ നിങ്ങളുടെ ഫോട്ടോ ഇന്റെര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.  എന്നാല്‍ തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത് കാര്യങ്ങള്‍ വഷളാക്കുന്നു.  എല്ലാറ്റിനെയും പേടിയോടെ കാണുന്നവര്‍ സൈബര്‍ കുറ്റകൃത്യത്തിനു   ഇരയായ വിവരം പോലീസില്‍ നിന്നും മറച്ചുവെക്കാന്‍ ശ്രമിക്കുന്നു.  ഇന്റെര്‍നെറ്റിലൂടെ മാത്രമല്ല ഇത്തരം പ്രശ്നങ്ങളുണ്ടാവുന്നതെന്നും ഓര്‍ക്കുക.  മൊബൈല്‍ ഫോണ്‍ എന്ന കാഴ്ച്ചയില്‍ നിരുപദ്രവകാരിയായ വസ്തു ആളെ കൊണ്ടെത്തിക്കാവുന്ന  ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.  വീടിനു പുറത്തേക്കു ഇറങ്ങുന്ന  ഒരു വ്യക്തി പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ മൊബൈല്‍ ക്യാമറകളെ ഭയക്കാതെ നിവൃത്തിയില്ലെന്നായിട്ടുണ്ട്.  റെയില്‍വേ സ്റ്റേഷനിലും , ബസ്‌ സ്റ്റേഷനിലും എന്തിനു ബാത്രൂമുകളില്‍ പോലും മൊബൈല്‍ ക്യാമറകള്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്നു.  കുഴപ്പക്കാരായവര്‍ ഇത്തരം ചിത്രങ്ങള്‍ എസ്‌.എം.എസ്സ്ലൂടെയും ഇന്റെര്‍നെറ്റിലൂടെയും ലോകമെങ്ങും എത്തിക്കാന്‍ അധികനേരം എടുക്കില്ല.  ചിലര്‍ ചിത്രങ്ങള്‍ മോശമാക്കാനും (മോര്‍ഫിംഗ്) മിടുക്കരാണ്.  ഇത്തരം കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഓരോ വ്യക്തിക്കും  ഉണ്ടായിരിക്കേണ്ടതാണ്.  ഇനി ഇങ്ങനെയൊരു പ്രശ്നത്തില്‍ അകപ്പെട്ടെന്നു തിരിച്ചറിഞ്ഞാലും ഭൂരിഭാഗം പേരും മിണ്ടാതിരിക്കുകയാണ് പതിവ്.  അഞ്ചു വയസ്സുള്ള കുട്ടിക്കുപോലും മൊബൈല്‍ ഫോണുള്ള കാലമാണിത്. എന്നാല്‍  ഈ വസ്തുവിന്‍റെ യഥാര്‍ത്ഥ ഉപയോഗമെന്തെന്ന്  അവനു അറിയണമെന്നില്ല.  ഇത് തെറ്റായി ഉപയോഗിക്കാന്‍ ആരും പഠിപ്പിച്ചു കൊടുക്കുകയും വേണ്ട.  രക്ഷിതാക്കള്‍ ഇത്തരം സംഭവങ്ങള്‍ സീരിയസ്സായി  എടുക്കാറെയില്ല .  കേരളത്തിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യാ നിരക്കിനു ചെറുതല്ലാത്ത ഒരു കാരണം സൈബര്‍ ക്രൈം ആണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.  പത്രങ്ങളില്‍ കാണുന്ന ആത്മഹത്യാ വാര്‍ത്തകളുടെ പിന്നാമ്പുറം തേടിചെന്നാല്‍  എത്തുന്നത്‌   സൈബര്‍ ക്രൈയ്മിന്റെ വിശാല ലോകത്തായിരിക്കും.  കേരളത്തിലെത്തും  ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് അന്താരാഷ്ട്രതലത്തിലേത്.  ആത്മഹത്യാ ചെയ്യുന്ന യുവാക്കളില്‍ ഇരുപത്തിആറു  ശതമാനവും സൈബര്‍ ക്രൈം കാരണമാണ്.  എന്നാല്‍ പലപ്പോഴും ഇക്കാര്യങ്ങളൊന്നും പോലീസോ മാധ്യമങ്ങളോ  പുറത്തു വിടാറില്ല.   ഇന്റെര്‍നെറ്റിന്റെ ശാപം ബാധിച്ച എത്ര ജീവനുകളെ ബാലികൊടുക്കെണ്ടിവന്നു എന്ന വസ്തുത മറക്കരുത്.  ഇന്റര്‍നെറ്റിനെ അന്ധമായി വിശ്വസിച്ചു  ചെറുപ്പക്കാരായ എത്ര പേരാണ് വീടുവിട്ടു ഇറങ്ങിപ്പോകുന്നത്.  ഇത്തരം കേസുകളുടെ ഒരു നീണ്ട ലിസ്ടുതന്നെയുണ്ട്‌.  രജിസ്റ്റര്‍   ചെയ്യാത്തവ അതിലേറെ.  മൊബൈല്‍   ഫോണ്കളിലൂടെയുള്ള  കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകെണ്ടിവന്നലോ, ഇന്റെര്‍നെറ്റിന്റെ ചതിക്കുഴിയില്‍ പെട്ടാലോ കൃത്യമായ ഒരു വിദഗ്ടോപദേശം  നല്‍കാന്‍ ആളില്ലാത്തതും ഇവിടെ വില്ലനാകുന്നു.  ഇത്തരം പ്രശ്നങ്ങള്‍ നേരി്ട്ടറിയെണ്ടി വന്നപ്പോഴാണ് ഇങ്ങനെയൊരു ആശയത്തെക്കുറിച്ചു ചിന്തിച്ചത്.  സൈബര്‍ സെകുരിറ്റി  മേഖലയിലും സൈബര്‍ ക്രൈം ഇന്‍വെസ്റ്റ്‌ഗേഷന്‍  മേഘലയിലുമുള്ള പ്രവര്‍ത്തി പരിചയം സമൂഹത്തിനു സഹായകമാകുമെങ്കില്‍ അത് ഏറ്റവും നല്ല കാര്യമാണെന്ന് തോന്നി.  ആര്‍ക്കും ഏതുനേരവും പ്രശ്നങ്ങള്‍ തുറന്നുപറയാനുള്ള ഒരിടം.  അവാന്‍സോ സൈബര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആശയത്തിന് തുടക്കമിടുന്നതിവിടെനിന്നാണ്. ഇവിടെ പ്രശ്നത്തിന്  പരിഹാരമോ ആശ്വാസമോ നല്‍കാന്‍ വിദഗ്ദരായ ആളുകള്‍ തയ്യാറായിരിക്കും.  ഏതെങ്കിലും പ്രശ്നമുണ്ടായാല്‍ മടിക്കാതെ തന്നെ ഈ സൈറ്റ് സന്ദര്‍ശിക്കുകയോ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുകയോ ചെയ്യാം.  എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം  ഉണ്ടെന്നത്  തിരിച്ചറിയുക.  ഒരിക്കലും ഇന്റര്‍നെറ്റിനെ വിശ്വസിക്കരുത്.  അവാന്‍സോയില്‍ ചര്‍ച്ച ചെയ്യുന്ന പ്രശ്നങ്ങള്‍ നിയമപരമായ ഒരു പരാതി ആയി  കണക്കാക്കുന്നില്ല.  നിയമപരമായി പരാതികള്‍ രേഖപ്പെടുത്താന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെ   സമീപിക്കെണ്ടതാണ്.

 

 

 

മുന്‍കരുതലുകള്‍


ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍
 
ആന്റി-വൈറസ്‌ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുകയും, അവ നവീകരിച്ചു സൂക്ഷിക്കുകയും വേണം
നിങ്ങളുടെ  ഒപെരടിംഗ് സിസ്റ്റം എപ്പോഴും പരിഷ്കരിച്ച രീതിയില്‍ സൂക്ഷിക്കുക
അജ്ഞാതമായ ഇടങ്ങളില്‍ നിന്ന് വരുന്ന ഇമെയില്‍, അവയുടെ കൂടെ വരുന്ന ഫയലുകള്‍ (attachments) എന്നിവ ഒരിക്കലും തുറക്കരുത്
ഊഹിക്കുവാന്‍ പ്രയാസമുള്ള പാസ്സ്‌വേര്‍ഡ്‌ ഉപയോഗിക്കുക , പാസ്സ്‌വേര്‍ഡ്‌ പങ്കിടരുത്, അവ കൂടെക്കൂടെ മാറ്റുക
നിങ്ങളുടെ  കമ്പ്യൂട്ടര്‍ ഫയലുകളുടെ പകര്‍പ്പ് (back-up) ഇടയ്ക്കിടെ എടുത്തു സൂക്ഷിക്കുക
നിങ്ങളുടെ കമ്പ്യൂട്ടര്‍ അപരിചിതരുമായി പങ്കിടരുത്
നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈ-ഫി നെറ്റ്‌വര്‍ക്ക് ഉണ്ടെങ്കില്‍ അത് ഒരു പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് എപ്പോഴും സംരക്ഷിക്കണം
ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാത്ത സമയത്ത്  അത് ഓഫ്‌ ചെയ്യുക
നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കുക
സുപ്രധാനമായ വിവരങ്ങള്‍ ഒരു നെറ്റ് കഫെയില്‍ നിന്നും കൈകാര്യം ചെയ്യാതിരിക്കുക
നിങ്ങളുടെ കുടുംബത്തിലെയും തൊഴില്‍ സ്ഥലത്തെയും എല്ലാവരും ഇക്കാര്യങ്ങള്‍ അറിവുള്ളവര്‍ ആണെന്ന്  ഉറപ്പു വരുത്തുക
വ്യകതിപരമായ വിവരങ്ങള്‍ വെളിപ്പെടുത്തരുത്
നിങ്ങള്‍ അറിയുന്നവരെ മാത്രം നിങ്ങളുടെ സുഹൃത്ത് വലയത്തില്‍ ചെക്കുക
ഉചിതമല്ലാത്ത സന്ദേശങ്ങള്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും മായ്ച്ചു കളയുക
കൂട്ടുകാര്‍ ബന്ധുക്കള്‍ തുടങ്ങിയവരെ പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുക, അതവര്‍ക്ക് അപകടം വരുത്തിയേക്കാം
നിങ്ങള്‍ ഓണ്‍ലൈനില്‍ എന്ത് എഴുതിയാലും അത് സ്വകാര്യം അല്ല, എല്ലാവര്ക്കും കാണാവുന്നതാണ്
നിങ്ങളുടെ കമ്പ്യൂട്ടര്‍ മൊബൈല്‍ ഫോണ്‍ എന്നിവ അശ്രദ്ധമായി ഉപേക്ഷിച്ചു പോകരുത്
ലൈസെന്‍സ് ഉള്ള സോഫ്റ്റ്‌ വെയര്‍  മാത്രം ഉപയോഗിക്കുക
നിങ്ങള്‍ എന്തെങ്കിലും ചവറ്റു കുട്ടയില്‍ ഇടുന്നതിനു മുംന്പു, അത് ദുരുപയോഗം ചെയ്യപെടാന്‍ സാധ്യതയുള്ളതാണോ എന്നു പരിശോധിക്കുക
ഈമെയിലില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതിരിക്കുക
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

നിങ്ങളുടെ മൊബൈല്‍ ഉപകരണവും സിം കാര്‍ഡും നിങ്ങളുടെ സ്വത്താണ്. അത് ദുര്‍വിനിയോഗം ചെയ്യപ്പെട്ടു എന്നു വന്നാല്‍ അതിനു ഉത്തരവാദി നിങ്ങള്‍ മാത്രം ആണ്
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മറ്റു വ്യക്തികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ എടുക്കുന്നത് ശിക്ഷാര്‍ഹാമാണ്.
നിങ്ങളുടെ ഫോണില്‍ നിന്നും ആര്‍ക്കും മിസ്സ്ഡ് കാള്‍  നല്‍കരുത്. അത് എത്തുന്നത്‌ തെറ്റായ നമ്പറില്‍ ആണെങ്കില്‍ അവര്‍ക്ക് നിങ്ങള്‍ക്കെതിരെ പരാതി നല്‍കാവുന്നതാണ്
നിങ്ങള്ക്ക് ലഭിക്കുന്ന മെസ്സേജുകള്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യാതിരിക്കുക. അതില്‍ തീവ്രവാദികളുടെ സന്ദേശങ്ങള്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നത് കുറ്റകരമാണ്
നിങ്ങളുടെ ബ്ലു ടൂത്ത് എല്ലായ്പ്പോഴും ഓഫ്‌ ചെയ്തു സൂക്ഷിക്കുക
അശ്ലീല സന്ദേശങ്ങള്‍ അയക്കാതിരിക്കുക
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ അപരിചിതര്‍ക്ക് കൈമാറരുത്
മിസ്സ്ഡ് കാള്‍  ലഭിച്ചാല്‍ തിരിച്ചു വിളിക്കരുത്
നിങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ അപരിചിതര്‍ക്ക് കൈമാറരുത്
നിങ്ങളുടെ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കുക
ഡെബിറ്റ് കാര്‍ഡ്‌/ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍, പിന്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കരുത്‌
നിങ്ങളുടെ മൊബൈല്‍ ഉപകരണം വില്‍ക്കുന്നതിനു മുന്പായി അതില്‍ സൂക്ഷിച്ചിട്ടുള്ള വ്യക്തിപരമായ വിവരങ്ങള്‍ എല്ലാം മായ്ച്ചു കളയുക
നിങ്ങള്‍ വാങ്ങുന്ന മൊബൈല്‍ ഉപകരണം മോഷണ മുതല്‍ അല്ല എന്നു ഉറപ്പു വരുത്തുക
നിങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെ പീഡനതിനു  വിധേയരായാല്‍ അത് അധികാരികളെ അറിയിക്കാന്‍ മടിക്കരുത്
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഒന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു കോടി രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്.
 
 
നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കേണ്ടത്
ലോകത്തിലേക്കും വച്ച് ഏറ്റവും നല്ല സെക്യൂരിറ്റി ടെക്നോളജി ഉപയോഗിച്ചത് കൊണ്ട് മാത്രം നിങ്ങളുടെ കമ്പനി സുരക്ഷിതം ആവണം എന്നില്ല. അതിനു നിങ്ങളുടെ കമ്പനിയില്‍  ജോലി ചെയ്യുന്നവര്‍ നിങ്ങളുടെ ഒപ്പം നിന്ന് കമ്പനിമുതല്‍ സംരക്ഷിക്കുന്നത് എങ്ങനെ എന്നു മനസ്സിലാക്കുകയും അതിനു സഹകരിക്കുകയും ചെയ്യണം. തന്ത്ര പ്രധാനമായ ഡാറ്റ സംരക്ഷിക്കുന്നതില്‍ അവരുടെ ചുമതല എന്ത് എന്നു അവരെ പറഞ്ഞു മനസ്സിലാക്കുക. എന്ത് ചെയ്യാം എന്നും, എന്ത് ചെയ്യരുത് എന്നും അവരെ അറിയിക്കുക.
അവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
മികച്ച പാസ്സ്‌വേര്‍ഡ്‌ ഉപയോഗക്രമം
സുരക്ഷിതമായ ഇമെയില്‍ ഉപയോഗം
ഡാറ്റ ബാക്ക് അപ്പ്‌ ചെയ്യേണ്ട വിധം
കമ്പ്യൂട്ടര്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് എങ്ങിനെ
സൂക്ഷ്മനിരീക്ഷണശേഷിയും തെറ്റായ നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉത്തരവാദപ്പെട്ടവരെ അറിയിക്കുന്ന സ്വഭാവവും വേണം എന്നു ബോധ്യപ്പെടുത്തല്‍
ഇന്റെനെറ്റ് സൂക്ഷിച്ചു ഉപയോഗിക്കണം എന്ന ധാരണ
നിയമപരമായ ബാധ്യതകള്‍ അറിഞ്ഞിരിക്കുക
( സിവില്‍ ബാധ്യത അഞ്ചു കോടി രൂപ വരെ ആവാം)